business100news.com/ കൊച്ചി: മലയാളത്തിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് കേരളയുടെ നേതൃത്വത്തില്‍ ലോക മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ബിസിനസ് കേരള അച്ചീവ്‌മെന്റ് അവാര്‍ഡ് -2023’.

കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച് ഇന്ന് കേരളത്തിലെ മികച്ച നിലവാരത്തിലുള്ള ബിസിനസ് പ്രസീദ്ധീകരണമായി മാറിയ ബിസിനസ് കേരള മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. മാറുന്ന കച്ചവട ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും ഓരോ സംരംഭകരിലേക്കും വായനക്കാരിലേക്കും യഥാസമയം എത്തിക്കാന്‍ ബിസിനസ് കേരള എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്.

ബിസിനസ് രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും ലോക മലയാളി കൗണ്‍സിലുമായി ചേര്‍ന്ന് ബിസിനസ് കേരള ആദരവും അംഗീകാരവും നല്‍കുന്നു. ബിസിനസ് കേരള 2023 അച്ചീവ്‌മെന്റ് അവാര്‍ഡ് എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 2023 ഒക്ടോബര്‍ മൂന്നിനാണ് പരിപാടി.

കൊച്ചി കടവന്ത്ര എളംകുളത്തുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വൈകിട്ട് ആറിന് നടക്കുന്ന അവാര്‍ഡ് നിശ ശിവഗിരി മഠാധിപതിസച്ചിദാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യും. ബിസിനസ് കേരള ചീഫ് എഡിറ്റര്‍ കെവി ഷാജി അധ്യക്ഷനായിരിക്കും.

കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, എല്‍ഡിഫ് കണ്‍വീനറും ചാണക്യ പുരസ്‌കാര ജേതാവുമായ ഇപി ജയരാജന്‍, ആലുവ അദ്വൈതാശ്രമം മഠാധിപതി ധര്‍മ്മ ചൈതന്യ സ്വാമികള്‍ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.

ബഹുമുഖ പ്രതിഭകളായ സാബു ജോര്‍ജ് (ചെയര്‍മാന്‍ – കെപിഐഇപി), ജോണ്‍ മത്തായി (ചെയര്‍മാന്‍ – ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രസിഡന്റ് -വേള്‍ഡ് മലയാളി കൗണ്‍സില്‍), ഗണേഷ് കുമാര്‍ (പ്രവാസി വ്യവസായി ) എന്നിവര്‍ പ്രശസ്തി ഫലകങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് പ്രമുഖ ബിസിനസ് ഗ്രൂപ്പ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ബി2ബി ബിസിനസ് മീറ്റ് നടക്കും.

അവാര്‍ഡ് നിശയുടെ ഭാഗമായി . ഞരളത്ത് ഹരിഗോവിന്ദും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതവും നസീര്‍ മിന്നലേ ടീമിന്റെ ഗസല്‍ നൈറ്റും അരങ്ങേറും.

2023 ബിസിനസ് കേരള അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍

മുന്‍ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് ചാണക്യ പുരസ്‌കാരം സമ്മാനിക്കും.
മികച്ച നേതൃപാടവത്തിനും സംരംഭകനുമുള്ള പുരസ്‌കാരം ഗ്രീന്‍ റൂഫ് സോളാര്‍ ഉടമ സി.കെ മാത്യുവിനാണ്.മികച്ച വ്യക്തിത്വത്തിനുള്ള പുരസ്‌കാരം രാഷ്ട്രീയ പൊതുപ്രവര്‍ത്തകനായ അഡ്വക്കേറ്റ് വി മുരുകദാസിന് സമ്മാനിക്കും.മികച്ച ബിസിനസ് ഇന്നോവേഷനുള്ള പുരസ്‌കാരം ദി മില്ലര്‍ സ്റ്റോഴ്‌സ് ഉടമ വേണുഗോപാലിന് നല്‍കും.മികച്ച പുനരുപയോഗ സംവിധാനമുള്ള പ്രകൃതി ദത്ത ഊര്‍ജ സംരംഭകനുള്ള പുരസ്‌കാരം മൂപ്പന്‍സ് എനര്‍ജി സൊല്യൂഷന്‍ ഉടമ മുഹമ്മദ് ഫയാസ് സലാം ഏറ്റുവാങ്ങും.മികച്ച ആരോഗ്യ വിദഗ്ധനുള്ള പുരസ്‌കാരം എസ്‌കാസോ സ്ഥാപനത്തിന്റെ സാരഥി ഗ്രിന്റോ ഡേവി ചിറക്കേക്കാരന് സമ്മാനിക്കും.മികച്ച പ്രകൃതിദത്ത ബ്രാന്‍ഡിനുള്ള പുരസ്‌കാരം ഗ്രീന്‍ബയോയുടെ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ ഡോക്ടര്‍ സിനി ശ്രീധരന്‍,പ്രദീപ് കൊക്കാട്ട് എന്നിവര്‍ ഏറ്റുവാങ്ങും.ഈ വര്‍ഷത്തെ മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം കാമറിന്‍ഫോക്‌സ്‌ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ റിച്ചു സോജന്‍ കല്ലറയ്ക്കല്‍ ഏറ്റുവാങ്ങും.ഈ വര്‍ഷത്തെ മികച്ച ആഗ്രോ ഫുഡ് ബ്രാന്‍ഡിനുള്ള പുരസ്‌കാരം പവിഴം ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എന്‍.പി ആന്റണി ഏറ്റുവാങ്ങും.