2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടെലികോം മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
1.39% എന്ന വാർഷിക വളർച്ചാ നിരക്കിൽ, ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി-സാന്ദ്രത 2023 മാർച്ച് അവസാനത്തിലെ 84.51% ൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 85.69% ആയി.
പ്രധാന കണ്ടെത്തലുകൾ:
1. മൊത്തം ഇൻ്റർനെറ്റ് വരിക്കാരിൽ വൻ വർധന: 2023 മാർച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ച് അവസാനത്തോടെ 95.4 കോടിയായി വർദ്ധിച്ചു; വാർഷിക വളർച്ച – 8.30%; ഇത് കഴിഞ്ഞ ഒരു വർഷത്തിൽ 7.3 കോടി ഇൻ്റർനെറ്റ് വരിക്കാരുടെ വർദ്ധനവിന് കാരണമായി.
2. ബ്രോഡ്‌ബാൻഡ് വരിക്കാരുടെ ആധിപത്യം: ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിൽ 84.6 കോടിയിൽ നിന്ന് 2024 മാർച്ചിൽ 92.4 കോടിയായി വർദ്ധിച്ചതോടെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ അവയുടെ ഉയർന്ന പാത നിലനിർത്തി. 7.8 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുടെ വൻതോതിലുള്ള കൂട്ടിച്ചേർക്കലിനൊപ്പം 9.15% എന്ന ശക്തമായ വളർച്ചാ നിരക്ക് അതിവേഗ കണക്റ്റിവിറ്റിയുടെ പ്രാധാന്യം അടിവരയിടുന്നു.
3. ഉയർന്ന ഡാറ്റ ഉപഭോഗം: വയർലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാർച്ച് അവസാനം 84.6 കോടിയിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 91.3 കോടിയായി വർദ്ധിച്ചു; വാർഷിക വളർച്ചാ നിരക്ക് – 7.93%. കൂടാതെ, വയർലെസ് ഡാറ്റ ഉപയോഗത്തിൻ്റെ ആകെ അളവ് 2022-23 വർഷത്തിൽ 1,60,054 പിബിയിൽ നിന്ന് 2023-24 വർഷത്തിൽ 1,94,774 പിബിയായി വർധിച്ചു; 21.69% വാർഷിക വളർച്ച.
4. ടെലി സാന്ദ്രതയിലെ വർദ്ധന: ഇന്ത്യയിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 2023 മാർച്ച് അവസാനത്തോടെ 117.2 കോടിയിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 119.9 കോടിയായി വർദ്ധിച്ചു; വാർഷിക വളർച്ചാ നിരക്ക് – 2.30%. ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി സാന്ദ്രത 2023 മാർച്ച് അവസാനത്തിലെ 84.51% ൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 85.69% ആയി വർദ്ധിച്ചു; വാർഷിക വളർച്ചാ നിരക്ക് – 1.39%.
5. ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി മിനുട്ടിലെ ഉപയോഗം (എംഒയു) 2022-23 വർഷത്തിലെ 919 ൽ നിന്ന് 2023-24 ൽ 963 ആയി വർദ്ധിച്ചു; വാർഷിക വളർച്ചാ നിരക്ക് 4.73%.
6. ക്രമീകരിച്ച മൊത്ത വരുമാനവും (എജിആർ) 2022-23 വർഷത്തിലെ 2,49,908 കോടി രൂപയിൽ നിന്ന് 2023-24 വർഷത്തിൽ 2,70,504 കോടി രൂപയായി വർധിച്ചു; വാർഷിക വളർച്ചാ നിരക്ക് 8.24%.