കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ഭാഗമായ പ്രമുഖ ഗൃഹോപകരണ, ഓഫീസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടെര്‍മിനല്‍2ലെ പുതിയ 0484 എയ്റോ ലൗഞ്ചിന്‍റെ ഇന്‍റീരിയര്‍, എംഇപി ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന മിതമായ നിരക്കിലുള്ള പ്രീമിയം എയര്‍പോര്‍ട്ട് ലൗഞ്ച് അനുഭവമാണ് ഈ പ്രൊജക്റ്റിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍) ഒരുക്കിയിരിക്കുന്നത്.
50,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള 0484 എയ്റോ ലൗഞ്ച് വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ പുനര്‍ നിര്‍വചിക്കുന്നു. സുരക്ഷാ മേഖലയ്ക്കു പുറത്തായി ഒരുക്കിയിരിക്കുന്ന ലൗഞ്ച് യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാം. 37 സ്റ്റാന്‍ഡേര്‍ഡ് റൂമുകളും, 4 സ്യൂട്ടുകളും ഉള്‍പ്പടെ 41 ഗസ്റ്റ് റൂമുകള്‍, മൂന്ന് ബോര്‍ഡ്റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസുകള്‍, ജിം, സ്പാ, ലൈബ്രറി, റസ്റ്റോറന്‍റ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ലൗഞ്ച്. എല്ലാം പൂര്‍ണമായും ഫര്‍ഷീഷ് ചെയ്തതും നിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രീമിയം സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം മേഖലയിലെ 61.8 ശതമാനം യാത്രക്കാരെ കൈകാര്യം ചെയ്യുന്നു. 2015 മുതല്‍ ഗോദ്റെജ് ഇന്‍റീരിയോ സിയാലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള നിര്‍ണായക നവീകരണ പ്രവര്‍ത്തികളില്‍ സഹകരിക്കുന്നു. സിയാലുമായി ചേര്‍ന്നുള്ള മൂന്നാമത്തെ പ്രൊജക്റ്റാണിത്. കേവലം ഒരു വര്‍ഷത്തിനുള്ളിലാണ് ഇത് പൂര്‍ത്തിയാക്കിയത്.
2025ഓടെ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ലക്ഷ്യത്തിലെത്താന്‍ നിര്‍ണായകമായ അടിസ്ഥാന സൗകര്യ മേഖല ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ്. എല്ലാ യാത്രക്കാര്‍ക്കും ലോകോത്തര അനുഭവം നല്‍കാനായി സിയാലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ആഡംബര താമസ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കികൊണ്ട് 0484 എയ്റോ ലൗഞ്ച് എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റിയിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഈ പദ്ധതി സ്പെയ്സുകള്‍ പരിവര്‍ത്തനം ചെയ്യുന്നതിനും ഉപയോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നു. നിലവില്‍ ബി2ബി സെഗ്മെന്‍റ് വിറ്റുവരവില്‍ തങ്ങളുടെ ടേണ്‍കീ പദ്ധതികള്‍ ബിസിനസ്സ് 26 ശതമാനം സംഭാവന ചെയ്യുന്നു, 2025 സാമ്പത്തിക വര്‍ഷം 50 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നുവെന്ന് ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റും ബിസിനസ് തലവനുമായ സ്വപ്നീല്‍ നഗര്‍കര്‍ പറഞ്ഞു.