പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിനെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ സന്ദര്‍ശിച്ചു.

ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കിട്ടു. വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രമോദ് നാരായണ്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്‍ശിച്ചാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്.