‘ഭൂമി’, ‘പാർപ്പിടം’ എന്നിവ സംസ്ഥാന വിഷയങ്ങളാണ്. അതിനാൽ, പൗരന്മാരുടെ  ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെ പ്രാഥമിക ചുമതല സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ് (UTs). എന്നിരുന്നാലും, 2015 ജൂൺ 25 മുതൽ രാജ്യമെമ്പാടുമുള്ള നഗരപ്രദേശങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്ക് വീട് നൽകാൻ പ്രധാനമന്ത്രി ആവാസ് യോജന – അർബൻ  (PMAY-U) പ്രകാരം കേന്ദ്ര സഹായം ഉറപ്പാക്കിക്കൊണ്ട് ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും (UTs) ഈ ദിശയിലുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. 03.02.2025 വരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ആകെ 118.64 ലക്ഷം വീടുകൾക്ക് മന്ത്രാലയം അനുമതി നൽകി, അതിൽ 112.46 ലക്ഷം വീടുകൾ പ്രയോഗികതലത്തിലെത്തിക്കുകയും 90.36 ലക്ഷം വീടുകൾ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു.PMAY-U പ്രകാരം കേരളത്തിൽ ആകെ 1,33,488 വീടുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 1,20,307 എണ്ണം പ്രയോഗികതലത്തിലെത്തി. 97,823 എണ്ണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. കഴിഞ്ഞ അഞ്ച് വർഷവും നടപ്പ് വർഷവുമായി PMAY-U പ്രകാരം സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ പൂർത്തിയാക്കിയ/വിതരണം ചെയ്ത വീടുകളുടെ വർഷം തിരിച്ചുള്ള വിശദാംശങ്ങൾ അനുബന്ധത്തിൽ ചേർത്തിരിക്കുന്നു. ഫണ്ടിംഗ് പാറ്റേൺ, നിർവ്വഹണ പ്രക്രിയ  എന്നിവ മാറ്റാതെ ഇതിനോടകം അനുവദിച്ച വീടുകൾ പൂർത്തിയാക്കുന്നതിനുള്ള പദ്ധതി കാലയളവ് 31.12.2025 വരെ നീട്ടിയിട്ടുണ്ട്.PMAY-U നടപ്പിലാക്കിയ കഴിഞ്ഞ 9 വർഷത്തെ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളുടെ അടിസ്ഥാനത്തിൽ, MoHUA പദ്ധതി പുതുക്കിയിട്ടുണ്ട്. 01.09.2024 മുതൽ പ്രാബല്യത്തിൽ വരുന്ന PMAY-U 2.0 ‘എല്ലാവർക്കും വീട്’ എന്ന ദൗത്യം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള നഗരപ്രദേശങ്ങളിൽ അർഹരായ 1 കോടി ഗുണഭോക്താക്കൾക്കായി പദ്ധതി നടപ്പിലാക്കും.പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം PMAY-U 2.0 നടപ്പിലാക്കുന്നതിനായി 29 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങൾ ഇതുവരെ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കേരളത്തിൽ 4-5 ലക്ഷം ഗുണഭോക്താക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനം ഇതുവരെ ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടില്ല.സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷമാണ് പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. PMAY-U 2.0 പ്രകാരമുള്ള ധനസഹായത്തിലൂടെ ഗുണഭോക്താക്കൾക്ക് പ്രോത്സാഹനം നൽകുകയും മറ്റ് സ്രോതസ്സുകളിൽ നിന്ന് ഫണ്ട് ക്രമീകരിച്ച് വീടുകൾ നിർമ്മിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗുണഭോക്താക്കളുടെ ബാധ്യത കുറയ്ക്കുന്നതിന് PMAY-U 2.0 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മെച്ചപ്പെട്ട സംസ്ഥാന വിഹിതം നൽകാൻ കേരളത്തിന് കഴിയും. കേരളത്തിനായുള്ള നിലവിലുള്ള മാനദണ്ഡങ്ങളോ കേന്ദ്ര സഹായമോ മാറ്റാൻ ഒരുവിധ നിർദ്ദേശവും നിലവിലില്ല.PMAY-U 2.0 യുടെ ഏകീകൃത വെബ് പോർട്ടലിൽ അനുയോജ്യമായ മാർഗങ്ങളിലെ വ്യത്യസ്ത ചട്ടക്കൂടുകളിൽ  യഥാർത്ഥ ഭവന ആവശ്യകത  വിലയിരുത്താൻ സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളോടും നഗര തദ്ദേശ സ്ഥാപനങ്ങളോടും (ULBs) ആവശ്യപ്പെട്ടിട്ടുണ്ട്. പോർട്ടലിലെ വിശദാംശങ്ങളിലൂടെ  ഭവന ആവശ്യകതയുള്ള ഗുണഭോക്താക്കൾക്ക്  സ്വയം രജിസ്റ്റർ ചെയ്യാനും കഴിയും. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പദ്ധതി മാർഗ്ഗനിർദ്ദേശങ്ങളും ഏകീകൃത വെബ്-പോർട്ടലും https://pmay-urban.gov.in എന്ന ലിങ്കിൽ ലഭ്യമാണ്. അനുബന്ധംകഴിഞ്ഞ അഞ്ച് വർഷവും, നടപ്പു വർഷവും PMAY-U പ്രകാരം പൂർത്തിയാക്കിയ/വിതരണം ചെയ്ത വീടുകളുടെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശം, വർഷം എന്നിവ തിരിച്ചുള്ള വിശദാംശങ്ങൾ

ക്രമ നമ്പർ

സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം

പൂർത്തിയായ വീടുകളുടെ എണ്ണം

2019-20

2020-21

2021-22

2022-23

2023-24

2024-25

1

സംസ്ഥാനങ്ങൾ

ആന്ധ്രാപ്രദേശ്

27,335

93,641

59,402

2,86,987

2,18,500

76,847

2

ബീഹാർ

13,135

23,494

12,370

21,711

11,226

55,941

3

ഛത്തീസ്ഗഡ്

35,002

48,369

13,605

35,926

43,389

31,918

4

ഗോവ

425

1,577

309

331

1

5

ഗുജറാത്ത്

1,06,412

1,64,548

1,63,938

1,99,613

29,098

34,798

6

ഹരിയാന

10,644

18,873

7,031

13,508

3,712

2,491

7

ഹിമാചൽ പ്രദേശ്

1,226

2,052

1,682

2,155

1,003

936

8

ഝാർഖണ്ഡ്

12,775

23,916

10,864

15,774

17,136

14,504

9

കർണാടക

30,469

60,001

32,825

43,045

30,793

51,431

10

കേരളം

24,288

22,550

8,041

14,823

7,350

10,667

11

മധ്യ പ്രദേശ്

50,844

1,09,060

62,206

1,75,209

1,11,350

79,473

12

മഹാരാഷ്ട്ര

1,17,042

1,53,434

1,90,671

1,81,361

38,183

45,093

13

ഒഡീഷ

15,413

26,013

10,350

27,734

12,785

17,046

14

പഞ്ചാബ്

12,252

16,298

10,327

23,124

8,926

13,647

15

രാജസ്ഥാൻ

28,425

35,920

32,100

35,518

10,253

36,675

16

തമിഴ് നാട്

66,088

1,20,143

51,877

84,296

40,322

36,324

17

തെലങ്കാന

39,056

87,246

22,778

14,375

1,541

289

18

ഉത്തർപ്രദേശ്

1,65,273

3,00,775

2,77,508

2,06,465

1,99,690

2,20,258

19

ഉത്തരാഖണ്ഡ്

5,137

5,354

5,489

4,329

4,679

6,046

20

പശ്ചിമ ബംഗാൾ

45,997

70,570

23,706

81,647

50,364

51,225

ആകെത്തുക (സംസ്ഥാനങ്ങൾ)

8,07,238

13,83,834

9,97,079

14,67,931

8,40,300

7,85,610

21

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

അരുണാചൽ പ്രദേശ്

385

470

556

3,193

1,498

640

22

അസാം

3,448

10,201