കാക്കനാട് ടി വി സെൻററിലെ കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം. ഝാർഖണ്ഡ് സ്വദേശിയായ അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയുടെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്(42), സഹോദരി ശാലിനി വിജയ്(35), ഇവരുടെ അമ്മ ശകുന്തള അഗർവാൾ (80)തുടങ്ങിയവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീട്ടിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടത് .