ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് നേരിട്ടുള്ള വാട്ടര്‍മെട്രോ സര്‍വീസ് ഇന്ന് മുതൽ ആരംഭിക്കും. രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് നടത്തും.
ബാക്കിയുള്ള സമയങ്ങളിൽ പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും സർവീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ആളുകള്‍ ഹൈക്കോടതി ജെട്ടിയിലേയ്ക്ക് എത്തിയിരുന്നത്.