കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ)  ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ  പുതിയ പതിപ്പുകള്‍ പുറത്തിറക്കി.

ഓള്‍-ല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ വേരിയന്‍റിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്.  1970കളിലെ പ്രശസ്തമായ സിബി350ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ധന ടാങ്കില്‍ പുതിയ ബോഡി ഗ്രാഫിക്സും ലെഗസി എഡിഷന്‍ ബാഡ്ജും ചേര്‍ത്തിട്ടുണ്ട്.

സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്‍ സ്പോര്‍ട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണ് വരുന്നത്.  ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ, ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സംവിധാനവും രണ്ടു മോഡലുകളിലും സജ്ജീകരിച്ചിട്ടുണ്.

348.36സിസി, എയര്‍-കൂള്‍ഡ്, 4സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിന്‍ ആണ് ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നിവയുടെ കരുത്ത്. പ്രത്യേക 10 വര്‍ഷത്തെ വാറന്‍റി പാക്കേജും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷം ഓപ്ഷണല്‍) ഇരു മോഡലുകള്‍ക്കും ഹോണ്ട നല്‍കുന്നു. ഹൈനസ് സിബി350 ലെഗസി  പതിപ്പിന് 2,16,356 രൂപയും, സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.

ഉത്സവ സീസണിന് മുന്നോടിയായി പുതിയ ഹൈനസ് സിബി350  ലെഗസി എഡിഷനും സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷനും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം ബിഗ്വിങ് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

ഈ പുതിയ മോട്ടോര്‍സൈക്കിളുകള്‍ യുവ റൈഡര്‍മാരെ മികച്ച പ്രകടനത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സമാനതകളില്ലാത്ത വിശ്വാസ്യതയുടെയും ‘സിബി’ ലോകത്തേക്ക് നയിക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.