മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

നാളെ രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ടരര് രാജീവരുടെ കാർമികത്വത്തിൽ തിരു ഉത്സവത്തിന് കൊടിയേറും.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.