മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ പഞ്ചായത്തിന്
പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷാണു പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാം തവണയും നേടി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
അരുവാപ്പുലം: സംസ്ഥാനത്ത് 2023-24 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് പത്തനംതിട്ട ജില്ലയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിനു പുറമേ,നൂതന പദ്ധതികളുടെ നടത്തിപ്പ്, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, സംസ്ഥാന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യസംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ച്, ഓരോ വിഭാഗത്തിലും മാർക്ക് രേഖപ്പെടുത്തിയാണു വിദഗ്ധ സമിതിജില്ലയിലെ 53 പഞ്ചായത്തുകളില്‍ മികച്ചതായി അരുവാപ്പുലത്തെ തിരഞ്ഞെടുത്തത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
. കഴിഞ്ഞ വർഷവും മികച്ച ഗ്രാമപഞ്ചായത്തെന്ന നേട്ടം അരുവാപ്പുലം കരസ്തമാക്കിയിരുന്നു. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ആണ് ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
241 ചതുരശ്ര കിലോമീറ്ററിലായി ജില്ലയില്‍ ഭൂവിസ്തൃതി കൂടിയതും തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്നതുമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വനമേഖലകളും, പട്ടിക വര്‍ഗ കോളനികളും ഉള്‍പ്പെടുന്ന വിശാലമായ പ്രദേശങ്ങളെ ഒന്നിച്ചുചേര്‍ത്ത് വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുക എന്നതായിരുന്നു ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിട്ടിരുന്ന പ്രധാന വെല്ലുവിളി.
8.65 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ മേഖലകളില്‍ പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പിലാക്കിയത്.
സംസ്ഥാനത്തെ ആദ്യത്തെ കർഷക കഫെ, ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡിൽഅരുവാപ്പുലം ചില്ലീസ് എന്ന പേരിൽ മുളകുപൊടി, വയോജന ക്ലബ്ബുകൾ,സംസാര വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള സ്പീച് തെറാപ്പി-ബി ദ സൗണ്ട്, ഗുണനിലവാരമുള്ള ഗ്രാഫ്റ്റ് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്യുന്ന ഫ്രൂട്ട് വില്ലേജ് പദ്ധതി, ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യുട്രി ട്രൈബ് പദ്ധതി, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ വിനോദ യാത്ര സന്തോഷയാനം, കൂടാതെ മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുവേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതികള്‍ എന്നിവ പൊതു ജന ശ്രദ്ധനേടിയവ ആയിരുന്നു. ലൈഫ് ഭവനപദ്ധതിയില്‍ നൂറിലധികം വീടുകളുടെ നിര്‍മ്മാണം കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിച്ചതും നേട്ടമായി. മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്ത് ഹരിതകർമസേനയുടെ സഹായത്തോടെ ക്ലീൻ അരുവാപ്പുലം എന്ന ലക്ഷ്യം പൂർത്തീകരിച്ചു വരികയാണ് എല്ലാ വീട്ടിലും ബയോബിന്‍ പദ്ധതി, എല്ലാ വാര്‍ഡിലും മിനി എംസിഎഫ്,പഞ്ചായത്ത് കേന്ദ്രീകരിച്ചു 30 ലക്ഷം രൂപ മുടക്കി കേന്ദ്രികൃത എംസിഎഫ് എന്നതിനൊപ്പം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ട് അംഗനവാടികള്‍ ആക്കുന്നതിന്റെ ആദ്യഘട്ടവും ഗ്രാമപഞ്ചായത്ത് പൂര്‍ത്തീകരിച്ചു. മലയോര മേഖലയായ അരുവാപ്പുലത്ത് എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യം നേടുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയ്ക് പുറമെ ആരംഭിച്ച 6 കുടിവെള്ള പദ്ധതികൾ അവസാന ഘട്ടത്തിലാണ.ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാന ചുമതലകളില്‍ ഒന്നായ നികുതി പിരിവില്‍
കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ പൂര്‍ണമായും പിരിച്ചെടുത്ത് 100 ശതമാനത്തില്‍ എത്തിക്കുവാന്‍ സാധിച്ചതാണ് ഗ്രാമപഞ്ചായത്തിന്റെ അടുത്ത നേട്ടം
പൊതുജനങ്ങള്‍ ഭരണസമിതിയില്‍ അര്‍പ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും, ജീവനക്കാരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും, കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകരും കൂട്ടായി പ്രയത്‌നിച്ചതിന്റെ ഫലമാണ് എല്ലാ മേഖലയിലും മികവ് തെളിയിക്കാന്‍ കഴിഞ്ഞതെന്നും ഈ നേട്ടം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.