കോന്നി അരുവാപ്പുലം കൊക്കാത്തോട്ടിൽ കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ ഒറ്റയാന്‍ കാട്ടുപന്നിയെ പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു .

അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സ​വി​ശേ​ഷ അ​ധി​കാ​ര പ്ര​കാ​രം ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡന്‍റെ അ​ധി​കാ​ര പ​ദ​വി​ വെച്ച് നൽകിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയ ലൈസന്‍സ് ഉള്ള തോക്ക്ധാരി കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത് . വന പാലകരുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു .

ഗ്രാമപഞ്ചായത്ത് അംഗം ജോജു വർഗീസ്, ഫോറസ്റ്റ് പ്രതിനിധികൾ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.ആക്രമണകാരികളോ കൃഷിയിടത്തില്‍ നിരന്തരം നാശം വരുത്തുന്ന കാറ്റ് പന്നികളെ പ്രത്യേക നിയമ പ്രകാരം പഞ്ചായത്തുകള്‍ക്ക് ഉള്ള സവിശേഷം അധികാരം ഉപയോഗിച്ച് വെടിവെച്ച് കൊല്ലുവാന്‍ വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു . ഈ അധികാരം ഉപയോഗിച്ച് പല സ്ഥലത്തും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊന്നിട്ടുണ്ട് . വന മേഖലയില്‍ ഉള്ള കൃഷിയിടത്തില്‍ കാട്ടുപന്നികളുടെ ശല്യം കൂടുതല്‍ ആണ് . നാട്ടില്‍പുറങ്ങളില്‍ പോലും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു .

കൊടുമണ്ണില്‍ കഴിഞ്ഞ ദിവസം കടയ്ക്ക് ഉള്ളില്‍ പോലും കാട്ടുപന്നി കയറി നാശം വിതച്ചു . കൊടുമണ്‍ മേഖലയിലെ വയലുകളില്‍ ഉള്ള വിളവെത്തിയ നെല്ല് പോലും കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങി തിന്നു നശിപ്പിച്ചു .